ഗ്രേസി ജെറോമിന് പ്രവാസി വെൽഫെയറിന്റെ യാത്രയയപ്പ്
text_fieldsഗ്രേസി ജെറോമിന് പ്രവാസി വെൽഫെയറിന്റെ ഉപഹാരം കേന്ദ്ര ട്രഷറർ ഖലീൽ റഹ്മാൻ കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ കുവൈത്ത് സീനിയർ പ്രവർത്തകയും ജില്ല എസിക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ ഗ്രേസി ജെറോമിന് യാത്രയയപ്പ് നൽകി. ജില്ല പ്രസിഡന്റ് അരുൺ കുമാർ അധ്യക്ഷത വഹിച്ചു.
സംഘടനകൾക്ക് നൽകിയ സംഭാവനകൾക്ക് ആദര സൂചകമായി കേന്ദ്ര ട്രഷറർ ഖലീൽ റഹ്മാൻ ജില്ല കമ്മിറ്റിയുടെ ഫലകം ഗ്രേസി ജെറോമിന് കൈമാറി ആദരിച്ചു. പാർട്ടിയിൽ പുതുതായി കടന്നുവന്ന പ്രവർത്തകർക്ക് കേന്ദ്ര സെക്രട്ടറി അഷ്കർ മാളിയേക്കൽ അംഗത്വം വിതരണം ചെയ്തു. ജില്ല സെക്രട്ടറി പ്രമോദ് സ്വാഗതവും ട്രഷറർ ജാബിർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.