നോയൽ കുട്ടിൻഹക്ക് യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന വോളിബാൾ ക്ലബായ ബൂബിയൻ സ്ട്രൈക്കേഴ്സിന്റെ കോച്ചും മെന്ററുമായ നോയൽ കുട്ടിൻഹക്ക് ടീം യാത്രയയപ്പ് നൽകി. ബൂബിയൻ സ്ട്രൈക്കേഴ്സിന്റെ ആരംഭകാലം മുതൽ ടീമിന്റെ പരിശീലകനായി പ്രവർത്തിച്ചുവരുകയായിരുന്നു മംഗലാപുരം സ്വദേശിയായ നോയൽ. യാത്രയയപ്പ് യോഗത്തിൽ കുവൈത്തിലെ വോളിബാൾ ടീമുകളുടെ പ്രതിനിധികളും പങ്കെടുത്തു.
അബ്ബാസിയയിലെ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ടീം ഉടമകളായ സി.വി. പോൾ, ഷിബു പോൾ എന്നിവർ ആശംസകൾ അറിയിച്ചു. അലക്സ് സക്കറിയ, മധു രവീന്ദ്രൻ, ടീം ക്യാപ്റ്റൻ റോബിൻ എന്നിവർ സന്നിഹിതരായിരുന്നു. നാട്ടിൽ നിന്നും ഉള്ള പഴയ കളിക്കാർ, ദേശീയ- അന്തർ ദേശീയ താരങ്ങൾ ഓൺലൈനിൽ ആശംസകൾ അറിയിച്ചു. ഉഷ ദിലീപ് പരിപാടികൾ ഏകോപിപ്പിച്ചു. നോയലിന്റെ നേതൃത്വത്തിൽ കുവൈറ്റിലെ നിരവധി ദേശീയ അന്തർദേശീയ ടൂർണമെന്റുകളിൽ ബൂബിയൻ സ്ട്രൈക്കേഴ്സ് കപ്പുകൾ നേടിയിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.