ജലാലുദ്ദീൻ മൂസക്ക് കെ.കെ.െഎ.സി യാത്രയയപ്പ്
text_fieldsകുവൈത്ത് സിറ്റി: 41 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കുവൈത്ത് കേരള ഇസ്ലാഹി സെൻറർ കേന്ദ്ര എക്സിക്യൂട്ടിവ് മെംബറും ഫർവാനിയ യൂനിറ്റ് മുൻ പ്രസിഡൻറുമായ കണ്ണൂർ മാട്ടൂൽ സ്വദേശിയായ ജലാലുദ്ദീൻ മൂസക്ക് കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി.
സുൽത്താൻ സെൻററിൽ ഓഫിസ് സ്റ്റാഫായിരുന്ന അദ്ദേഹം കുവൈത്തിൽ ജീവകാരുണ്യ, പ്രബോധന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു.
കെ.കെ.ഐ.സി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് പി.എൻ. അബ്ദുൽ ലത്തീഫ് മദനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെൻറർ പ്രവർത്തകരായ മഹബൂബ് കാപ്പാട്, സി.പി. അബ്ദുൽ അസീസ്, സക്കീർ കൊയിലാണ്ടി, കെ.സി. അബ്ദുൽ ലത്തീഫ്, അഷ്റഫ് എകരൂൽ, അബ്ദുൽ അസീസ് നരക്കോട്, കെ.സി. മുഹമ്മദ് നജീബ്, ഹിഫ്സുറഹ്മാൻ, മുനീർ, അബ്ദുസ്സലാം മാഹി, ജഅ്ഫർ ഉമർ, ഹാഫിദ് മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു.
കെ.കെ.ഐ.സി ജനറൽ സെക്രട്ടറി, സുനാശ് ഷുക്കൂർ സ്വാഗതവും പി.ആർ. സെക്രട്ടറി എൻ.കെ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.