എൻ.എ. മുനീറിന് കെ.കെ.എം.എ ജലീബ് ബ്രാഞ്ചിെൻറ യാത്രയയപ്പ്
text_fieldsകുവൈത്ത് സിറ്റി: 40 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിൽ സ്ഥിര താമസത്തിന് പോകുന്ന കെ.കെ.എം.എ ചെയർമാൻ എൻ.എ. മുനീറിന് ജലീബ് ബ്രാഞ്ച് യാത്രയയപ്പ് നൽകി.
വെള്ളിയാഴ്ച അബ്ബാസിയ റിഥം ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടി ഖാലിദ് മുസ്ലിയാരുടെ പ്രാർഥനയോടെ ആരംഭിച്ചു.
ആക്ടിങ് പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സിദ്ദീഖ് ചെർപ്പുളശ്ശേരി സ്വാഗതം പറഞ്ഞു. കേന്ദ്ര സെക്രട്ടറി കെ.സി. റഫീഖ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ഹംസ പയ്യന്നൂർ, കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുസ്സലാം, സി.ഫിറോസ്, ഒ.എം. ഷാഫി, കെ.എച്ച്. മുഹമ്മദ്, ഫർവാനിയ സോണൽ ആക്ടിങ് പ്രസിഡൻറ് അബ്ദുൽ കലാം മൗലവി, വിവിധ ബ്രാഞ്ച് പ്രസിഡൻറുമാരായ നാസിർ, ഖാലിദ് ബേക്കൽ, സാബിർ, ഫർവാനിയ സെക്രട്ടറി സജ്ബീർ, ഹമീദ് മദൂർ എന്നിവർ സംസാരിച്ചു.
ജലീബ് ബ്രാഞ്ച് ട്രഷറർ സി.എ. മുഹമ്മദ് നന്ദി പറഞ്ഞു. ബ്രാഞ്ച് നേതാക്കളും കേന്ദ്ര നേതാക്കളും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.