സാം പൈനുംമൂടിന് ഒ.എൻ.സി.പി യാത്രയയപ്പ്
text_fieldsകുവൈത്ത് സിറ്റി: 43 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന സാം പൈനുംമൂടിന് ഒ.എൻ.സി.പി കുവൈത്ത് യാത്രയയപ്പ് നൽകി. പ്രവാസിസമൂഹത്തിന് വലിയ സംഭാവനകൾ നൽകിയ സാം പൈനുംമൂട് ലോക കേരള സഭാംഗവും കുവൈത്തിലെ സാമൂഹിക, സാംസ്കാരിക, സാഹിത്യ, മാധ്യമ മേഖലയിൽ നിറസാന്നിധ്യവുമായിരുന്നുവെന്ന് പ്രതിനിധികൾ അനുസ്മരിച്ചു. എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്, ഒ.എൻ.സി.പി കുവൈത്ത് പ്രസിഡൻറ് ജീവ്സ് എരിഞ്ചേരി, വൈസ് പ്രസിഡൻറ് സണ്ണി മിറാൻഡ, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടിവ് അംഗം മാത്യു ജോൺ എന്നിവർ പങ്കെടുത്തു. സാം പൈനുംമൂട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.