എൻ.എ. മുനീറിന് യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് സിറ്റി: 42 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വദേശത്തേക്ക് തിരിക്കുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ചെയർമാൻ എൻ.എ. മുനീറിന് കെ.കെ.എം.എ കേന്ദ്ര ജനറൽ കൗൺസിൽ യാത്രയയപ്പ് നൽകി. കെ.കെ.എം.എ രക്ഷാധികാരി പി.കെ. അക്ബർ സിദ്ദീഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.
കേന്ദ്ര വൈസ് ചെയർമാൻ ഹംസ മുസ്തഫ, പി.എം.ടി ലീഡർ ഇബ്രാഹിം കുന്നിൽ, വർക്കിങ് പ്രസിഡൻറ് കെ. ബഷീർ, ഓർഗനൈസിങ് സെക്രട്ടറി കെ.സി. ഗഫൂർ, ട്രഷറർ സി. ഫിറോസ് എന്നിവർ സംസാരിച്ചു. കെ.കെ.എം.എ ഉപഹാരം നേതാക്കളും പ്രവർത്തകരും ചേർന്ന് അദ്ദേഹത്തിന് കൈമാറി. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സഹജീവികൾക്ക് വേണ്ടി പ്രവർത്തിക്കാൻ തയാറാവണമെന്ന് എൻ.എ. മുനീർ മറുപടി പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും അഡ്മിൻ സെക്രട്ടറി മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.