എൻ.എ. മുനീറിനും സാം പൈനുംമൂടിനും മെട്രോ മെഡിക്കൽ ഗ്രൂപ്പിെൻറ യാത്രയയപ്പ്
text_fieldsകുവൈത്ത് സിറ്റി: സാമൂഹിക പ്രവർത്തകരായ എൻ.എ. മുനീർ, സാം പൈനുംമൂട് എന്നിവർക്ക് മെട്രോ മെഡിക്കൽ ഗ്രൂപ്പിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സാൽമിയ സൂപ്പർ മെട്രോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുവൈത്തിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
നാലു പതിറ്റാണ്ട് കുവൈത്തിലെ സാമൂഹിക രംഗത്ത് സാധാരണക്കാർക്കൊപ്പംനിന്ന് പ്രവർത്തിച്ച എൻ.എ. മുനീറും സാം പൈനുംമൂടും നാട്ടിലേക്ക് പോകുമ്പോൾ അവിടെയുള്ള സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഊർജം ലഭിക്കാൻ സഹായകമാകുമെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ പറഞ്ഞു.
കെ.കെ.എം.എ ചെയർമാൻ എന്ന നിലയിൽ എൻ.എ. മുനീറിെൻറ സേവനങ്ങൾ ശ്രദ്ധേയമായിരുന്നു.
ഏത് പ്രതിസന്ധിയിലും ആത്മവിശ്വാസം പകരുന്ന മഹദ് വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രവാസികളുടെ മക്കളുടെ മലയാളഭാഷ പരിജ്ഞാനം വളർത്താൻ സാം പൈനുംമൂടിെൻറ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ മാതൃകപരമാണ്. നാലു പതിറ്റാണ്ടോളം കുവൈത്ത് മണ്ണിൽ നിറഞ്ഞുനിന്ന സാമൂഹിക പ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് മുസ്തഫ ഹംസ പറഞ്ഞു.
വിവിധ സംഘടന നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും ഇരു സാമൂഹിക പ്രവർത്തകരുടെയും സേവനങ്ങൾ എടുത്തുപറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.