ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ സോഫി ജോണിന് യാത്രയയപ്പ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് അമേരിക്കയിലേക്ക് പോകുന്ന മംഗഫിലെ ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ സോഫി ജോണിന് സ്കൂൾ മാനേജ്മെൻറും അധ്യാപകരും മറ്റു ജീവനക്കാരും ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകി. ലളിതമായ ചടങ്ങിൽ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ ഉപഹാരം കൈമാറി.
ഇതോടൊപ്പം സ്ഥിരതാമസത്തിനായി ജന്മനാടുകളിലേക്ക് പോകുന്ന സ്കൂൾ കായികവിഭാഗം മേധാവി പ്രജീഷ് ബാലനും ശുചീകരണവിഭാഗം സൂപ്പർവൈസർ വിമലക്കും (ശ്രീലങ്ക), അറ്റകുറ്റപ്പണി വിഭാഗം മേധാവി സൈനുദ്ദീനും പ്രൈമറി വിഭാഗം അധ്യാപികമാരായ മെഹ്ജബിൻ, ഫസ്ലൂന എന്നിവർക്കും യാത്രയയപ്പ് നൽകി. ഇവർക്കുള്ള മെമെേൻറാ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയയും പാരിതോഷികം വൈസ് പ്രിൻസിപ്പൽമാരായ ഇന്ദുലേഖ സുരേഷും സലീമും ചേർന്നുനൽകി.
അധ്യാപികയായ ജയശാന്തി ആമുഖപ്രഭാഷണം നടത്തി. വിരമിക്കുന്നവരുടെ സേവനങ്ങൾ വിലപ്പെട്ടതാണെന്നും അവ എന്നെന്നും സ്മരിക്കപ്പെടുമെന്നും മലയിൽ മൂസക്കോയ പറഞ്ഞു. സ്കൂൾ സ്ഥാപിതകാലം മുതൽ സേവനനിരതരായ സോഫി ജോണിെൻറയും വിമലയുടെയും പ്രവർത്തനങ്ങൾ അതുല്യമാണെന്നും മൂസക്കോയ അനുസ്മരിച്ചു.
സോഫി ജോൺ മറുപടിപ്രസംഗം നടത്തി. അധ്യാപകൻ സുരേഷ് കാട്ടാർ സംഗീതം ആലപിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീദേവിയും അധ്യാപിക അനിത മാരിയും ചേർന്ന് പരിപാടികൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.