സിറാജ് പാണയിലിന് യാത്രയയപ്പ് നൽകി
text_fieldsസിറാജ് പാണയിലിന് ഗാന്ധിസ്മൃതി കുവൈത്ത് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സിറാജ് പാണയിലിന് ഗാന്ധിസ്മൃതി കുവൈത്ത് യാത്രയയപ്പു നൽകി. ഗാന്ധി സ്മൃതി കുവൈത്തിന്റെ തുടക്കകാലം മുതൽ എക്സിക്യുട്ടിവ് അംഗമായിരുന്നു സിറാജ് പാണയിൽ. 31 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.യാത്രയയപ്പു യോഗത്തിൽ ഗാന്ധിസ്മൃതി കുവൈത്ത് വൈസ് പ്രസിഡന്റ് റൊമാനസ് പെയ്റ്റന്‍ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതം പറഞ്ഞു. രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, വനിതാ ചെയർപേഴ്സൻ ഷീബ പെയ്റ്റന്‍, മീഡിയ കോഓഡിനേറ്റർ സന്തോഷ് തിടുമൻ, എക്സിക്യുട്ടിവ് മെമ്പർ സിജോ പൈലി എന്നിവർ ആശംസകൾ നേർന്നു. സിറാജ് പാണലിന് സംഘടനയുടെ ഉപഹാരം ജനറൽ സെക്രട്ടറി മധു മാഹി കൈമാറി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.