Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2017 9:19 AM GMT Updated On
date_range 21 April 2017 9:19 AM GMTആശംസകളുമായി ഫർവാനിയ ഗവർണർ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമത്തിെൻറ ‘മധുരമെൻ മലയാളം’ പ്രചാരണ പരിപാടിക്കും മെഗാ ഇവൻറിനും ആശംസകളുമായി ഫർവാനിയ ഗവർണർ ശൈഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അസ്സബാഹും വാർത്താവിതരണ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ശൈഖ് ഫൈസൽ അൽ മുതലഖും. കുവൈത്തിൽ നടക്കുന്ന ഇൗ സാംസ്കാരിക പരിപാടി ഇന്തോ-അറബ് സാംസ്കാരിക വിനിമയത്തിനും ബന്ധത്തിനും കരുത്തുപകരുമെന്ന് ശൈഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അസ്സബാഹ് പറഞ്ഞു.
പരമ്പരാഗതമായി തന്നെ ആത്മബന്ധമുള്ള രണ്ടു രാജ്യങ്ങളാണ് കുവൈത്തും ഇന്ത്യയുമെന്നും ഇവിടത്തെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് മലയാളി സമൂഹത്തിെൻറയും ഇൗ മഹാഘോഷത്തിന് എല്ലാ പിന്തുണയും ആശംസകളും നൽകുന്നതായും ശൈഖ് ഫൈസൽ അൽ മുതലഖ് പറഞ്ഞു.
ഗൾഫ് മാധ്യമം റസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ്, മാർക്കറ്റിങ് ജനറൽ മാനേജർ മുഹമ്മദ് റഫീഖ്, കുവൈത്ത് റസിഡൻറ് മാനേജർ അൻവർ സഇൗദ്, സി.കെ. നജീബ് എന്നിവരാണ് ഗവർണറെ സന്ദർശിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story