ഫർവാനിയ മദ്റസ ‘അൽബിദായ’ ഓറിയന്റേഷൻ പ്രോഗ്രാം
text_fieldsകുവൈത്ത് സിറ്റി: കെ.കെ.ഐ.സി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഖൈത്താൻ മസ്ജിദ് ഫജ്ജിയിലെ ഇസ്ലാമിക് കൾചറൽ സെൻററിൽ പ്രവർത്തിക്കുന്ന ഫർവാനിയ ഇസ് ലാഹി മദ്റസയിൽ "അൽബിദായ 2023" ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മലബാർ ഗ്രൂപ് സോണൽ ഹെഡ് അഫ്സൽ ഖാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ വാഹിദ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.
പുസ്തക വിതരണോദ്ഘാടനം കെ.കെ.ഐ.സി വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് നിർവഹിച്ചു. മദ്റസ പാരൻറ് മുനീർ പുസ്തകം ഏറ്റുവാങ്ങി. ബാഗ് വിതരണോദ്ഘാടനം കെ.കെ.ഐ.സി ഫർവാനിയ സോൺ പ്രസിഡന്റ് കെ.സി. അബ്ദുൽ മജീദ് നിർവഹിച്ചു. മദ്റസ പാരൻറ് ഹാറൂൺ അബ്ദുല്ലത്തീഫ ബാഗ് ഏറ്റുവാങ്ങി.
കെ.കെ.ഐ.സി പ്രബോധകൻ മുഹമ്മദ് അഷ്റഫ് എകരൂൽ ഉദ്ബോധന പ്രസംഗം നടത്തി. എൽ.കെ.ജി കുട്ടികൾക്കുള്ള സമ്മാനം കെ.കെ.ഐ.സി സോഷ്യൽ വെൽഫെയർ സെക്രട്ടറി മുഹമ്മദ് അസ് ലം കാപ്പാട് നൽകി. മദ്റസ പ്രധാന അധ്യാപകൻ സാലിഹ് സുബൈർ പാഠ്യപദ്ധതി വിശദീകരിച്ചു. ജഅഫർ കൊടുങ്ങല്ലൂർ സംസാരിച്ചു.
മദ്റസ പ്രധാന അധ്യാപകൻ സാലിഹ് സുബൈർ സ്വാഗതവും, കെ.കെ.ഐ.സി ഫർവാനിയ സോൺ വിദ്യാഭ്യാസ സെക്രട്ടറി മുനീർ ചേമഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.