ഫാഷിസ്റ്റ് ഭരണകൂടം മനുഷ്യാവകാശം ചവിട്ടിമെതിക്കുന്നു –പി. റുക്സാന
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടം മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കുകയാെണന്നും മനുഷ്യാവകാശ ലംഘനങ്ങളുടെ വിളനിലമായി രാജ്യം മാറിയിരിക്കുകയാണെന്നും ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കേരള ജനറൽ സെക്രട്ടറി പി. റുക്സാന അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ ദിനത്തിൽ ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) കുവൈത്ത് 'മനുഷ്യാവകാശങ്ങൾ സമകാലിക ഇന്ത്യയിൽ' വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
രാജ്യത്തെ ദലിതരും ന്യൂനപക്ഷങ്ങളും സ്ത്രീകളും കുട്ടികളും കടുത്ത അവകാശ നിഷേധങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അവർക്കുവേണ്ടി ശബ്ദിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെയും രാഷ്ട്രീയ പ്രവർത്തകരെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു പ്രതികാരം തീർക്കുകയാണ് ഭരണകൂടം. ഭരണകൂടത്തിെൻറ മനുഷ്യത്വവിരുദ്ധമായ ഇത്തരം നിലപാടുകൾക്കെതിരെ ജനപക്ഷത്തുനിന്ന് ശക്തമായ സമരം ഉയർന്നുവരേണ്ടതുണ്ടെന്നും അവർ പറഞ്ഞു. കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി വെബിനാർ ഉദ്ഘാടനം ചെയ്തു. ഐവ കുവൈത്ത് പ്രസിഡൻറ് നബീല നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആശ ദൗലത് സ്വാഗതവും സെക്രട്ടറി നജ്മ ശരീഫ് നന്ദിയും പറഞ്ഞു. നജിയ മെഹനാസ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.