‘വ്രതം സംശുദ്ധ ജീവിതശൈലിക്കുള്ള പരിശീലനം’
text_fieldsകുവൈത്ത് സിറ്റി: വ്രതാനുഷ്ഠാനംകൊണ്ട് ലക്ഷ്യമാക്കുന്നത് തഖ്വയിൽ അധിഷ്ഠിത ജീവിതമാണെന്നും അല്ലാഹുവിന്റെ കൽപനകളെ അംഗീകരിച്ചും നിരോധനങ്ങളെ ഉപേക്ഷിച്ചുമുള്ള ജീവിതരീതി അവലംബിക്കലാണെന്നും സുന്നി വിദ്യാർഥി ഫെഡറേഷൻ അഖിലേന്ത്യ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി. ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഇഫ്താർ ഈവിൽ’ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരീക്ഷയിലെ പരാജയഭീതിയാൽ വിദ്യാർഥി ആത്മഹത്യ ചെയ്യുമ്പോഴും, പ്രണയനൈരാശ്യത്താൽ കൊലപാതകം നടത്തുമ്പോഴും, മരണശേഷം സ്വത്തവകാശം മറ്റാർക്കെങ്കിലും പോകുമെന്നു കരുതി രണ്ടാം വിവാഹം ചെയ്യുമ്പോഴുമെല്ലാം ഈ ജീവിതരീതിയും തഖ്വയും പ്രസക്തമാവുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന ഇഫ്താർ ഈവിൽ അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. മർകസ് പി.ആർ.ഒ ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. പേരോട് ശഹീർ സഖാഫി സംസാരിച്ചു. ഹബീബ് തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. ഡോ. മുഹമ്മദ് അമീൻ സഖാഫി, സാദിഖ് അഹ്സനി, മൊയ്തീൻ കോയ സഖാഫി എന്നിവർ സംബന്ധിച്ചു. അബ്ദുല്ല വടകര സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.