ഫെഡറേഷൻ കപ്പ് ഹാൻഡ്ബാൾ: കുവൈത്ത് സ്പോർട്സ് ക്ലബ് ജേതാക്കൾ
text_fieldsകുവൈത്ത് സിറ്റി: ഫെഡറേഷൻ കപ്പ് ഹാൻഡ്ബാൾ ടൂർണമെൻറിൽ കുവൈത്ത് സ്പോർട്സ് ക്ലബ് ജേതാക്കളായി. ഫൈനലിൽ 26-20ന് അൽ അറബിയെയാണ് അവർ കീഴടക്കിയത്. കസ്മയെ 28-25ന് തകർത്ത് ഖാദിസിയ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സമാപന ചടങ്ങിൽ ഫെഡറേഷൻ പ്രസിഡൻറ് റിട്ട. ലെഫ്റ്റനൻറ് ജനറൽ നാസർ സാലിഹ് ബൂമർസൂഖ്, സെക്രട്ടറി ഖൈദ് അൽ അദ്വാനി, ബോർഡ് അംഗങ്ങളായ തലാൽ അൽ ഉതൈബി, ഫുആദ് അൽ ബലൂഷി എന്നിവർ സംബന്ധിച്ചു.
കുവൈത്ത് സ്പോർട്സ് ക്ലബിെൻറ പത്താം കിരീട നേട്ടമാണിത്. ശൈഖ് സഅദ് അൽ അബ്ദുല്ല കോംപ്ലക്സിൽ കാണികൾക്ക് പ്രവേശനമില്ലാതെയാണ് ടൂർണമെൻറ് നടത്തിയത്. ഇത്തവണ കുവൈത്ത് പ്രീമിയർ ലീഗ് ഹാൻഡ്ബാൾ ചാമ്പ്യൻഷിലും ജേതാക്കൾ കുവൈത്ത് സ്പോർട്സ് ക്ലബ് തന്നെയായിരുന്നു. മുഹമ്മദ് അൽ ഗർബലി, ഖാലിദ് അൽ ഗർബലി, അബ്ദുല്ല അൽ ഗർബലി എന്നീ സഹോദരന്മാരുടെ ഉശിരൻ പ്രകടനമാണ് കുവൈത്ത് സ്പോർട്സ് ക്ലബിന് സീസണിൽ സമ്പൂർണ ആധിപത്യം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.