ശീഷകൾക്ക് പ്രത്യേക ഫീസ് ചുമത്താൻ ആലോചന
text_fieldsകുവൈത്ത് സിറ്റി: ശീഷ വലിക്കാൻ അവസരമുള്ള കഫേകൾക്ക് പ്രത്യേക ഫീസ് ചുമത്താൻ പരിസ്ഥിതി പബ്ലിക് അതോറിറ്റി ആലോചിക്കുന്നു. ഷോപ്പിങ്, മാർക്കറ്റ്, കഫേകൾ എന്നിവക്കെല്ലാം ഇത് ബാധകമാണ്. പരിസ്ഥിതി അതോറിറ്റിയുടെ സാേങ്കതികകാര്യ ഉപമേധാവി മുഹമ്മദ് അൽ ഇനീസിയെ ഉദ്ധരിച്ച് അൽറായി ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പരിസ്ഥിതി അതോറിറ്റിയുടെ ലൈസൻസ് ലഭിക്കണമെങ്കിൽ പ്രത്യേക ഫീസ് നൽകേണ്ടതുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ശീഷകൾ കണ്ടെത്താൻ അതോറിറ്റി പരിശോധനകൾ വ്യാപകമാക്കും. കടലോരങ്ങളിൽ മുനിസിപ്പാലിറ്റി അനുവദിച്ച സ്ഥലത്ത് മാംസം ചുടുന്നതിനെ (ശവ്വായ) പരിസ്ഥിതി അതോറിറ്റി എതിർക്കില്ല. സ്വകാര്യ സ്ഥലങ്ങളിലും ഇതാവാം.
അനുമതിയില്ലാതെ രാജ്യത്തിെൻറ കടലോരങ്ങളിൽ ശവ്വായ നിർമാണത്തിലേർപ്പെടുന്നതിനാണ് പിഴ ചുമത്തുക. കടലോരങ്ങളിൽ ശവ്വായ നിർമാണത്തിലേർപ്പെടുന്നത് 10,000 ദീനാർവരെ പിഴശിക്ഷ ലഭിക്കുന്ന കുറ്റമാക്കി അടുത്തിടെ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതനുസരിച്ച് അനുവദിക്കപ്പെട്ട ഇടങ്ങളിൽവെച്ചല്ലാതെ മാംസം ചുടുന്നതിനിടെ പിടിക്കപ്പെട്ടാൽ പിഴ ഈടാക്കും. പരിസ്ഥിതിക്ക് വരുത്തുന്ന ആഘാതത്തിെൻറ തോതനുസരിച്ചാണ് പിഴ തുക തീരുമാനിക്കുക. ഇത് പരമാവധി 10,000 ദീനാർവരെ ആകാം. ഇതേ നിയമലംഘനങ്ങൾക്ക് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ശിക്ഷ വേറെയും ഉണ്ടായിരിക്കും. കടലോരങ്ങളല്ലാത്ത പൊതുപാർക്കുകളിലും മറ്റും ശവ്വായ നിർമാണത്തിലേർപ്പെടുന്നവർക്കും പരിസ്ഥിതി ആഘാതത്തിെൻറ തോത് അനുസരിച്ച് ശിക്ഷ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.