ഫാറൂഖ് കോളജ് പ്ലാറ്റിനം ജൂബിലി: പ്രചാരണ പ്രവർത്തനങ്ങൾക്കു തുടക്കം
text_fieldsഫോസ സ്വീകരണത്തിൽ ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഫാറൂഖ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷ പ്രചാരണ പ്രവർത്തനങ്ങൾക്ക് കുവൈത്തിൽ തുടക്കം. ഇതിന്റെ ഭാഗമായി ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ഫോസ) കുടുംബസംഗമവും പ്രിൻസിപ്പലിനും സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്കും സ്വീകരണവും സംഘടിപ്പിച്ചു. ഖൈത്താൻ രാജധാനി റസ്റ്റാറന്റിൽ മിസാജ് റിയാസിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ, ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥി ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ മുഖ്യപ്രഭാഷണം നടത്തി.
ഫോസ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും ഫാറൂഖ് കോളജ് സെൽഫ് ഫിനാൻസ് വിഭാഗം ഡയറക്ടറുമായ ഡോ. യൂസുഫ് അലി കോളജ് വളർച്ചയെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളജിന്റെ പുരോഗതിയിൽ തങ്ങളുടേതായ സംഭാവനകൾ നൽകിയ അബ്ദുല്ല സുലൈമാൻ അൽസഖർ, ചാപ്റ്റർ കുവൈത്ത് മുൻ പ്രസിഡന്റ് കെ.വി. അഹമ്മദ് കോയ എന്നിവർ ആശംസകളറിയിച്ചു.
അതിഥികൾക്കുള്ള ഉപഹാരങ്ങൾ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കൺട്രി ഹെഡ് അഫ്സൽ ഖാന്റെ സാന്നിധ്യത്തിൽ അബ്ദുല്ലാഹ് അൽസഖർ വിതരണം ചെയ്തു. ഫോസ കുവൈത്ത് ഓർഗനൈസിങ് സെക്രട്ടറി റമീസ് ഹൈദ്രോസ് നന്ദി രേഖപ്പെടുത്തി. റാഫി കല്ലായി, അൻവർ സാരംഗ് എന്നിവരുടെ ഓർക്കസ്ട്രയും നടന്നു. ചാപ്റ്റർ പബ്ലിക് റിലേഷൻ സെക്രട്ടറി ബഷീർ ബാത്ത പ്രോഗ്രാം അവതാരകനായി. എം.എം. സുബൈർ, സഹീർ, ഹബീബ് കളത്തിങ്കൽ, അഷ്റഫ് വാക്കത്ത്, അബ്ദുല്ല കേളേരോത്ത്, ഡോ. അഷീൽ, യാക്കൂബ് എലത്തൂർ, അസ്‌ലം, മുദസ്സർ എന്നിവർ പരിപാടി ഏകോപിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.