ഫിഫ റാങ്കിങ്: കുവൈത്ത് 137ാം സ്ഥാനത്ത്
text_fieldsകുവൈത്ത് സിറ്റി: ഫിഫ റാങ്കിങ്ങിൽ കുവൈത്ത് ദേശീയ ടീമിന് ഒരു സ്ഥാനം ഇടിവ്. മുൻ റാങ്കിങ്ങിൽനിന്ന് ഒരു സ്ഥാനം താഴേക്കുവന്ന കുവൈത്ത് വ്യാഴാഴ്ച പുറത്തുവന്ന പുതിയ റാങ്കിങ്ങിൽ 137ാം സഥാനത്താണ്.
കഴിഞ്ഞ റാങ്കിൽ 136 ആയിരുന്നു ലോക തലത്തിൽ കുവൈത്തിന്റെ സ്ഥാനം. അടുത്തിടെ നടന്ന മത്സരങ്ങളിലെ തിരിച്ചടിയാണ് കുവൈത്തിനെ പിറകിലേക്ക് തള്ളിയത്. കഴിഞ്ഞ സെപ്റ്റംബറിൽ 135ാം സ്ഥാനത്ത് എത്തിയതാണ് അടുത്തിടെയുള്ള കുവൈത്തിന്റെ മികച്ച റാങ്ക്. ഒക്ടോബറിൽ 136ാം സഥാനത്തേക്ക് താഴ്ന്നു. തുടർന്ന് വ്യാഴാഴ്ച വരെ ഇതേ റാങ്കിൽ തുടരുകയായിരുന്നു. 1998ൽ 24ാം സ്ഥാനത്ത് എത്തിയതാണ് ആഗോളതലത്തിലെ കുവൈത്തിന്റെ ഏറ്റവും ഉയർന്ന റാങ്ക്.
കുവൈത്ത് ഫുട്ബാളിന്റെ സുവർണ കാലഘട്ടമായിരുന്നു അത്. ആഗോളതലത്തിൽ 137, ഏഷ്യൻ രാജ്യങ്ങളിൽ 24, അറബ് രാജ്യങ്ങളിൽ 19, ഗൾഫ് രാജ്യങ്ങളിൽ എഴ് എന്നിങ്ങനെയാണ് നിലവിൽ കുവൈത്തിന്റെ പൊസിഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.