മയക്കുമരുന്ന് പ്രതിരോധത്തിൽ ഒറ്റക്കെട്ടായി നിലകൊള്ളണം
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്ന് പ്രതിരോധത്തിൽ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് കുവൈത്ത്. മയക്കുമരുന്ന് വ്യാപനം ചെറുക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ പ്രാധാന്യം വലുതാണെന്നും കുവൈത്ത് വ്യക്തമാക്കി. വിയനയിൽ നടന്ന യു.എൻ ഡ്രഗ്സ് ഓഫിസിന്റെ വാർഷിക യോഗത്തിൽ കുവൈത്ത് ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കബസാർഡ്, കേണൽ ഹമദ് മുഹമ്മദ് അൽ സബാഹ് എന്നിവരാണ് ഇക്കാര്യം ഉണർത്തിയത്.
ആഗോളതലത്തിൽ മയക്കുമരുന്നുകളുടെ വ്യാപനത്തിന്റെ ഫലമായുണ്ടാകുന്ന അപകടങ്ങളെ അഭിമുഖീകരിക്കാനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായാണ് യു.എൻ പ്രത്യേക യോഗം ചേർന്നത്. ലഹരിവ്യാപനത്തിന്റെ മാരകവശങ്ങൾ സൂചിപ്പിച്ച ഇരുവരും പ്രതിരോധത്തിനായി കുവൈത്ത് സ്വീകരിക്കുന്ന നടപടികളും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.