ഫിലിപ്പീനോ തൊഴിൽ അപേക്ഷകൾ 23 മുതൽ ആരംഭിക്കും
text_fieldsകുവൈത്ത് സിറ്റി: ഫിലിപ്പീനോ തൊഴിലാളികൾക്കുള്ള തൊഴിൽ അപേക്ഷകൾ സ്വീകരിക്കുന്ന നടപടി ഈ മാസം 23 മുതൽ ആരംഭിക്കും. ഫിലിപ്പീൻസിൽനിന്ന് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ പ്രാദേശിക റിക്രൂട്ട്മെന്റ് ഓഫിസുകൾ പൂർണമായും തയാറാണെന്ന് വീട്ടു ജോലിക്കാരുടെ റിക്രൂട്ട്മെന്റ് ഓഫിസ് ഉടമകളുടെ യൂനിയൻ ഡയറക്ടർ ജനറലും ഉപദേശകനുമായ അബ്ദുൽ അസീസ് അൽ അലി അറിയിച്ചു. ഫിലിപ്പീനോകൾക്ക് ഏർപ്പെടുത്തിയിരുന്ന വിസ വിലക്ക് കുവൈത്ത് അടുത്തിടെ പിൻവലിച്ചതോടെയാണ് നടപടികൾക്ക് വേഗം കൂടിയത്. ഇതുസംബന്ധിച്ച് ഉപ പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹും ഫിലിപ്പീൻ കുടിയേറ്റ തൊഴിൽ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ബർണാഡ് ഒലാലിയയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. തുടർന്ന് ഫിലിപ്പീനോകൾക്ക് എല്ലാത്തരം വിസകളും പുനരാരംഭിക്കുകയും വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിന് അനുമതി നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.