ഐക്യത്തിന്റെ വിളംബരമായി ഫിമ ഇഫ്താര്‍ സംഗമം
text_fieldsഫിമ ഇഫ്താര്‍ സംഗമത്തിൽ നിന്ന്
കുവൈത്ത്സിറ്റി: ഇന്ത്യൻ മുസ്ലിം സംഘനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻസ് (ഫിമ) ഇഫ്താര്‍ സംഗമം ക്രൗണ്‍ പ്ലാസയില്‍ സംഘടിപ്പിച്ചു. ചടങ്ങിൽ ഭരണകുടുംബാംഗവും അമീരി ദിവാന് ഉപദേഷ്ടാവുമായ ശൈഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അസ്സബാഹ് മുഖ്യാതിഥിയായി.
മാനവവിഭവശേഷി മന്ത്രാലയത്തിലെ സീനിയര്‍ എൻജിനീയറും പ്രഭാഷകനുമായ എന്‍.ഹുസം സുലൈമാന്‍ അല്‍ മുതാവ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് ശെസ്വക, അല്‍ നജാത്ത് ചാരിറ്റി ബോര്‍ഡ് അംഗം അബ്ദുല്‍ അസീസ് അല്‍ ദുവൈജ്, ഐ.ബി.പി.സി ചെയര്മാന് കൈസര്‍ ടി. ഷക്കീര്‍ എന്നിവർ സംസാരിച്ചു.
വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികള്‍, സ്വദേശി പ്രമുഖര്‍ എന്നിവർ പരിപാടിയില്‍ സംബന്ധിച്ചു. സാമൂഹിക ക്ഷേമവും വികസനവും ലക്ഷ്യമിട്ട് 20 അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ ഫിമ നടത്തുന്ന വിവിധ പരിപാടികളെക്കുറിച്ച് പ്രസിഡന്റ് കരീം ഇര്ഫാന് വിശദീകരിച്ചു.
റിസ്വാൻ ഖുര്‍ആന്‍ പാരായണവും മുബീന് അഹമ്മദ് വിവര്‍ത്തനവും നിർവഹിച്ചു. ഫിമ സെക്രട്ടറി ജനറല്‍ സിദ്ദിഖ് വലിയകത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് മൊഹിയുദ്ദീന്‍ നന്ദിയും പറഞ്ഞു. ബഷീർ ബാത്ത, മെഹബൂബ് നടേമ്മൽ, ഹിദായത്തുല്ല, മുഹമ്മദ് ഷബീർ, അസ്ലം താക്കൂർ, കെ.വി. ഫൈസൽ, വാജിദ് അലി എന്നിവർ നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.