ധനമന്ത്രി രാജിസന്നദ്ധത അറിയിച്ചു; പ്രധാനമന്ത്രി തീരുമാനമെടുക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ധനമന്ത്രി ബർറാക് അൽ ഷിത്താൻ രാജിസന്നദ്ധത അറിയിച്ചു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് രാജിക്കത്ത് കൈമാറിയതായി അദ്ദേഹം സമ്മതിച്ചു.
ഇനി പ്രധാനമന്ത്രിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. പാർലമെൻറിൽ സമർപ്പിക്കപ്പെട്ട അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളിയതിന് ശേഷമാണ് മന്ത്രിയുടെ രാജിസന്നദ്ധത. ആഗസ്റ്റ് 12ന് നടന്ന വോെട്ടടുപ്പിൽ 32 എം.പിമാർ മന്ത്രിയെ അനുകൂലിച്ചപ്പോൾ 12 പേർ എതിർത്ത് വോട്ടുചെയ്തു. മൂന്ന് എം.പിമാർ വോട്ട് ചെയ്തില്ല. രാജിക്കത്ത് നൽകിയെങ്കിലും പ്രധാനമന്ത്രി സ്വീകരിക്കുന്നതുവരെ താൻ ഒാഫിസിലെത്തി ജോലി തുടരുമെന്ന് ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.