ധനമന്ത്രിയെ പാർലമെൻറ് കുറ്റവിചാരണ നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ധനമന്ത്രി നായിഫ് അൽ ഹജ്റുഫിനെ പാർലമെൻറ് കുറ്റവിചാര ണ നടത്തി. റിയാദ് അൽ അദസാനി, ബദർ അൽ മുല്ല എന്നീ എം.പിമാർ കുറ്റവിചാരണയിൽ ഉന്നയിച്ച ആ രോപണമെല്ലാം മന്ത്രി പ്രതിരോധിച്ചു. പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ബജറ്റ് നിശ്ചയിച്ചതിനേക്കാൾ ചെലവുകൾ അധികരിച്ചതും വിദേശരാജ്യങ്ങളിലെ നിക്ഷേപങ്ങളിലുണ്ടായ നഷ്ടവുമാണ് ധനമന്ത്രാലയത്തിനെതിരായ പ്രധാന ആരോപണങ്ങൾ. തെറ്റായ നിക്ഷേപ തീരുമാനത്തിലൂടെ കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി, സോവറിൻ വെൽത്ത് ഫണ്ട് തുടങ്ങിവക്ക് കോടിക്കണക്കിന് ദീനാറിെൻറ സാമ്പത്തിക നഷ്ടമുണ്ടായെന്ന് എം.പിമാർ ആരോപിച്ചു. മണിക്കൂറുകൾ നീണ്ട ചർച്ച നടന്നെങ്കിലും എം.പിമാർ അവിശ്വാസ പ്രമേയം അവതരിപ്പിച്ചില്ല.
പാർലമെൻറിെൻറ ധനകാര്യ സമിതി വിഷയങ്ങൾ അന്വേഷിച്ച് മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം ഉയർന്നു. സ്ഥിരതയുള്ള രാജ്യങ്ങളിലാണ് കുവൈത്തിെൻറ നിക്ഷേപങ്ങളിൽ 95 ശതമാനവുമെന്നും കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി നിക്ഷേപിച്ച 420 ഫണ്ടുകളിൽ മൂന്നെണ്ണം മാത്രമാണ് നല്ല പ്രകടനം കാഴ്ചവെക്കാത്തതെന്നും മന്ത്രി പറഞ്ഞു. ഭാവിതലമുറക്ക് വേണ്ടിയുള്ള കരുതൽ നിക്ഷേപത്തിൽ 152 ശതമാനം വളർച്ചയുണ്ടായെന്നും അതോറിറ്റിക്ക് കുവൈത്തിലും അമേരിക്കയിലും അയർലൻഡിലും റിസ്ക് മാനേജ്മെൻറ് സെൻറർ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫ്രഞ്ച് ആണവ കമ്പനിയിൽ നിക്ഷേപിച്ച പണത്തിൽ 600 ദശലക്ഷം ഡോളർ നഷ്ടമുണ്ടായത് സമ്മതിച്ച മന്ത്രി കൂടുതൽ നഷ്ടം വരാതിരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തതായി വ്യക്തമാക്കി.
കുറ്റവിചാരണയിലെ ആരോപണത്തിൽ 95 ശതമാനവും താൻ അധികാരമേൽക്കുന്നതിന് മുമ്പുള്ള വിഷയങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.