കോര്‍പറേറ്റ് നികുതി പരിഷ്കരിക്കാനൊരുങ്ങി ധന മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ കോര്‍പറേറ്റ് നികുതി പരിഷ്കരിക്കാനുള്ള നീക്കവുമായി ധനമന്ത്രാലയം. ആഗോള സാമ്പത്തിക രംഗത്ത് രാജ്യത്തിന്റെ മത്സരക്ഷമത വർധിപ്പിക്കൽ ലക്ഷ്യമിട്ടാണ് പുതിയ നികുതി പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കോർപറേറ്റ് നികുതിയിൽ വന്‍ മാറ്റങ്ങള്‍ വരുത്തി കരട് നിർദേശം സമര്‍പ്പിച്ചു.
2025ഓടെ പൂർണമായ രീതിയില്‍ കോര്‍പറേറ്റ് നികുതി നടപ്പാക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. ഇതോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന തദ്ദേശീയ സ്ഥാപനങ്ങള്‍ക്കും വിദേശ കോർപറേറ്റ് കമ്പനികള്‍ക്കും ലാഭത്തിന്റെ നിശ്ചിത ശതമാനം നികുതി ചുമത്തും.
പങ്കാളിത്ത ബിസിനസ്, പ്രത്യേക സാമ്പത്തിക മേഖല ബിസിനസ് എന്നിവ ഉൾപ്പെടെയുള്ളവര്‍ക്കും നികുതി ബാധകമാകും. നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്ക് മാത്രമാണ് നികുതി ഈടാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കോർപറേറ്റ് നികുതി നിരക്കുകളിൽ ഒന്നാണ് കുവൈത്തിലേത്. അതേസമയം, വ്യക്തികളെയും ചെറുകിട സംരംഭങ്ങളെയും നികുതിയില്‍നിന്ന് ഒഴിവാക്കുമെന്നാണ് സൂചനകള്‍. പരിഷ്കരണത്തിന്റെ ഭാഗമായി ബിസിനസ് പ്രോഫിറ്റ് ടാക്സ് ലോ (ബി.പി.ടി) അവതരിപ്പിക്കും. ആഗോള അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന 806 മില്യൺ ഡോളർ വാര്‍ഷിക വരുമാനമുള്ള കമ്പനികളാണ് നിർദിഷ്ട ബി.പി.ടിയുടെ കീഴിൽ വരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.