യാത്ര കുവൈത്ത് മൂന്നു ലക്ഷം രൂപ ധനസഹായം കൈമാറി
text_fieldsകുവൈത്ത് സിറ്റി: ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ യാത്ര കുവൈത്ത് മരിച്ച അംഗം രമേശെൻറ കുടുംബത്തിന് മൂന്നു ലക്ഷം രൂപ ധനസഹായം നൽകി. കുവൈത്തിൽ ടാക്സി ഡ്രൈവറായി തൊഴിൽ ചെയ്തിരുന്ന കണ്ണൂർ തലശ്ശേരി ധർമടം കുന്നുമ്മൽ രമേശൻ അസുഖബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിയവെ മരിക്കുകയായിരുന്നു. സംഘടന പ്രതിനിധികളിൽനിന്ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ മകൾ ഏറ്റുവാങ്ങി.
ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ അവധിക്ക് നാട്ടിൽ പോയവരും നാട്ടിലെ പ്രവർത്തകരുമായ കെ.കെ. ബഷീർ, അനിൽ കുമാർ വർക്കല, ചാക്കോ ഹരിപ്പാട്, അജേഷ് കണ്ണൂർ, മുനവർ കൂത്തുപറമ്പ്, അനിൽ കുമാർ കണ്ണൂർ എന്നിവർ രമേശെൻറ വസതിയിലെത്തി കുടുംബത്തിന് തുക കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.