നിയമലംഘകരെ കണ്ടെത്തൽ: സുരക്ഷ പരിശോധനകൾ തുടരും -കുവൈത്ത് ആഭ്യന്തര മന്ത്രി
text_fieldsകുവൈത്ത് സിറ്റി: നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും പരിശോധനകൾ തുടരാനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്ദ് അസ്സബാഹ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന സുരക്ഷ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം എല്ലാവർക്കും ബാധകമാക്കാനും സുരക്ഷ ഉദ്യോഗസ്ഥരുടെ സജീവ സാന്നിധ്യം എല്ലായിടത്തും ഉറപ്പാക്കാനും സുരക്ഷ വിഭാഗങ്ങൾക്കിടയിൽ സമ്പൂർണ ഏകോപനം നടത്താനും അദ്ദേഹം നിർദേശിച്ചു.
സുരക്ഷ ജീവനക്കാരുടെ കഴിവുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച മന്ത്രി, ജീവനക്കാരോട് കാര്യക്ഷമത തുടരാനും ആഹ്വാനം ചെയ്തു. നിലവിലുള്ള എല്ലാ പ്രശ്നങ്ങൾക്കും അടിയന്തര പരിഹാരം കാണേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. വിവിധ പദ്ധതികളും ഭാവി പ്രവർത്തന പദ്ധതികളും യോഗത്തിൽ അവലോകനം ചെയ്തു.ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, മറ്റ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.