കോടതി നടപടികളുടെ ഭാഗമായ പിഴ; പ്രവാസികള്‍ക്ക് യാത്രാ നിയന്ത്രണം
text_fieldsകുവൈത്ത് സിറ്റി: കോടതി നടപടികളുടെ ഭാഗമായി പിഴ അടക്കാന്‍ ബാക്കിയുള്ള പ്രവാസികള്‍ക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതോടെ നീതിന്യായ മന്ത്രാലയത്തില്‍ പിഴ അടക്കാന്‍ ബാക്കിയുള്ള പ്രവാസികള്‍ യാത്രക്കുമുമ്പ് പിഴ അടച്ചില്ലെങ്കില്‍ യാത്ര തടസ്സപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ ടെലിഫോൺ, വൈദ്യുതി, ജല കുടിശ്ശികയുള്ളവര്‍ക്കും ഗതാഗത നിയമലംഘനത്തിന് പിഴയടക്കേണ്ടവര്ക്കും ആഭ്യന്തര മന്ത്രാലയം സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
വിദേശികളില്‍നിന്ന് പിഴയടക്കമുള്ള കുടിശ്ശിക പിരിച്ചെടുക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.വിവിധ മന്ത്രാലയങ്ങളിലെ കുടിശ്ശികയോ പിഴയോ ബാക്കിയുള്ളവര്‍ക്ക് വിമാനത്താവളത്തിലും അതോടൊപ്പം മന്ത്രാലയങ്ങളിലെ പ്രാദേശിക ഓഫിസുകള്‍ വഴിയും സഹേല്‍ ആപ് വഴിയും പേമെന്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിമാനത്താവളങ്ങളിലും കര-നാവിക കേന്ദ്രങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിർത്തികളിലും ഇതിനായി സജ്ജീകരണങ്ങൾ ഒരുക്കി.രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നതിന് മുമ്പ് പ്രവാസികൾ തങ്ങളുടെ ട്രാഫിക് പിഴയും, വൈദ്യുതി-ജല കുടിശ്ശികയും അടക്കണമെന്ന നിയമം നേരത്തെ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയിരുന്നു. രാജ്യം വിടുന്നത് ഏത് കാരണത്താലായാലും ഇളവുകൾ നൽകില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.