സ്കൂളുകളിൽ ഫിംഗർ പ്രിന്റ് മെഷീൻ സ്ഥാപിക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫിംഗർ പ്രിന്റ് മെഷീനുകൾ സ്ഥാപിക്കാനുള്ള കരാറിൽ വിദ്യാഭ്യാസ മന്ത്രാലയം ഒപ്പുവെച്ചതായി പ്രാദേശിക മാധ്യമമായ അൽ ജരിദ റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിനായാണ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത്.
നേരത്തെ രാജ്യത്തെ തിരഞ്ഞെടുത്ത സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വിരലടയാള സംവിധാനം സ്ഥാപിച്ചിരുന്നു. ഈ അധ്യയന വർഷം മുതൽ എല്ലാ സ്കൂളുകളിലും വിരലടയാള ഉപകരണങ്ങൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇൻസ്റ്റലേഷൻ, ഓപറേഷൻ, മെയിന്റനൻസ് എന്നിവക്കുള്ള കരാറിലാണ് വിദ്യാഭ്യാസ മന്ത്രാലയം ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.