ഫർവാനിയയിൽ ഫ്ലാറ്റിൽ തീപിടിത്തം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് തീപിടിത്തത്തിൽ വീണ്ടും മരണം. ഫർവാനിയയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും ഫയർഫോഴ്സ് വ്യക്തമാക്കി. സിറിയൻ കുടുംബംതാമസിച്ച അപ്പാർട്ട്മെന്റിലാണ് തീപിടിച്ചതെന്നാണ് വിവരം. അഞ്ചു പേർ മരിച്ചതായും അനൗദ്യോഗിക റിപ്പോർട്ടുണ്ട്.
പരിക്കേറ്റവരെ മെഡിക്കൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം.അഗ്നിരക്ഷ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ജനറൽ ഫയർഫോഴ്സിന്റെ ആക്ടിങ് മേധാവി മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ്, അഗ്നിരക്ഷ വിഭാഗത്തിന്റെ ആക്ടിങ് ഡെപ്യൂട്ടി ഹെഡ് ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹയീഫ് ഹമൂദ് എന്നിവർ സ്ഥലത്തെത്തി. ഫ്ലാറ്റിലെ മുകൾ നിലകളിൽ ഒന്നിലെ അപ്പാർട്ട്മെന്റിലാണ് തീപിടിച്ചത്. അപകട കാരണം അന്വേഷിച്ചു വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.