Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതീ​പി​ടി​ത്ത കേ​സു​ക​ൾ...

തീ​പി​ടി​ത്ത കേ​സു​ക​ൾ വർധിച്ചു

text_fields
bookmark_border
Dousing the fire at the garbage dump on Salmi Road
cancel
camera_alt

സാ​ൽ​മി റോ​ഡി​ലെ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ലെ തീ ​കെ​ടു​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ തീ​പി​ടി​ത്ത കേ​സു​ക​ളും കൂ​ടി. നി​ല​വി​ൽ ദി​വ​സ​വും ഒ​ന്നി​ലേ​റെ തീ​പി​ടി​ത്ത കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. മാ​ലി​ന്യ കൂ​മ്പാ​ര​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്കു പു​റ​മെ അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ലും തീ ​പി​ടി​ക്കു​ന്നു​ണ്ട്. ക​ന​ത്ത ചൂ​ടാ​ണ് വാ​ഹ​ന​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും തീ ​പി​ടി​ക്കാ​ൻ കാ​ര​ണം. ഇ​ല​ക്ട്രി​ക് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്, ഗ്യാ​സ് ചോ​ർ​ച്ച എ​ന്നി​വ​യും അ​ശ്ര​ദ്ധ​യും അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ൽ തീ ​പി​ടി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് സാ​ൽ​മി റോ​ഡി​ലെ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ചു. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യാ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

മ​ഹ്‌​ബൂ​ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: മ​ഹ്‌​ബൂ​ല​യി​ൽ മാ​ലി​ന്യ​ത്തി​ന് തീ ​പി​ടി​ച്ചു. സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും തീ ​പ​ട​ർ​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യും ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം വാ​ഹ​ന​ങ്ങ​ളി​ൽ തീ ​പ​ട​ർ​ന്ന് അ​വ​യു​ടെ കേ​ടു​പാ​ടു​ക​ളി​ലേ​ക്ക് ന​യി​ച്ചു. ശ​നി​യാ​ഴ്ച ഫ​ർ​വാ​നി​യ​യി​ലും കെ​ട്ടി​ട​ത്തി​ന് സ​മീ​പം കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ത്തി​ന് തീ​പി​ടി​ച്ച് സ​മീ​പ​ത്തെ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire accidentsHeavy heat in Kuwait
News Summary - Fire Accidents
Next Story