അപകടങ്ങൾ ചെറുക്കാം മുൻകരുതലിലൂടെ
text_fieldsയൂത്ത് ഇന്ത്യ കുവൈത്ത് ഫയര്‍ ആൻഡ് സേഫ്റ്റി ബോധവത്കരണ ക്ലാസ് നാസർ അൽ
ബുഹൈരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തീപിടിത്ത അപകടങ്ങളുടെ പ്രതിരോധം മുൻകരുതൽ എന്നിവയിൽ യൂത്ത് ഇന്ത്യ കുവൈത്ത് ബോധവത്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. ഖൈതാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടന്ന പരിപാടി കെ.ഒ.സി ഫയര്‍ ഗ്രൂപ് ഓര്ഗനൈസേഷന് റെസിലിയന്‍സ് ടീം ലീഡര്‍ നാസര്‍ അല്‍ ബുഹൈരി ഉദ്ഘാടനം ചെയ്തു. ഫൈവ് എം ഇന്റര്‍നാഷനല്‍ ക്യു.എച്ച്.എസ്.ഇ- ലീഡ് ട്രെയിനര്‍ ബിനാസ് നാസര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
ഫയര്‍ ആൻഡ് സേഫ്റ്റി ബോധവത്കരണ ക്ലാസ് സദസ്സ്
വിവിധ തീപിടിത്ത അപകടങ്ങൾ, ഇത്തരം സാഹചര്യങ്ങളില്‍ പാലിക്കേണ്ട പ്രതിരോധ സംവിധാനങ്ങൾ, വീട്ടിലും വാഹനങ്ങളിലും സൂക്ഷിക്കേണ്ട സേഫ്റ്റി ഉപകരണങ്ങളും കൃത്യമായ ഉപയോഗം എന്നിവ പരിശീലനത്തില്‍ വിശദീകരിച്ചു. സുരക്ഷ അവബോധ ക്വിസ് മത്സരവും നടത്തി.യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ് സിജില്‍ ഖാന് അധ്യക്ഷത വഹിച്ചു. സുരക്ഷ വഴികളെ കുറിച്ച അടിസ്ഥാന അറിവും പ്രതിസന്ധി സമയങ്ങളില്‍ സംയമനത്തോടെ കാര്യങ്ങള്‍ ചെയ്യാനുള്ള കരുത്തും പ്രവാസി സമൂഹം നേടിയെടുക്കേണ്ടതുണ്ടെന്നും, വര്‍ഷന്തോറും ഇത്തരം പരിപാടികള്‍ നടത്തുമെന്നും സിജില്‍ ഖാന് പറഞ്ഞു.
യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി ഹശീബ് സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ റമീസ് എം.പി നന്ദിയും പറഞ്ഞു. ജുമാന് ഖിറാഅത്ത് നടത്തി. കെ.ഐ.ജി ഭാരവാഹികളായ സക്കീര്‍ഹുസൈന്‍ തുവ്വൂര്‍, ഫിറോസ് ഹമീദ്, ഫൈസല്‍ മഞ്ചേരി, ഗ്രാന്‍ഡ് ഹൈപ്പര്‍ റീജനല്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരി, മഹ്നാസ് മുസ്തഫ, അഖീല്‍ ഇസ്ഹാഖ്, ജോണ്‍ വര്‍ഗീസ്, വിവിധ സംഘടന ഭാരവാഹികള്‍ എന്നിവർ പങ്കെടുത്തു. യൂത്ത് ഇന്ത്യ എക്സിക്യൂട്ടിവ് അംഗങ്ങളായ മുക്സിത്, മുഹമ്മദ് യാസിര്‍, ജുമാന്, ബാസില്‍, സിറാജ്, ഉസാമ, ജാസിം എന്നിവര്‍ നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.