തീപിടിത്തം നിയന്ത്രിക്കൽ അവലോകന യോഗം ചേർന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വേനൽ കനത്തതോടെ തീപിടിത്തങ്ങൾ കൂടിയ സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്യാനായി ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മെക്രാദിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുത്തു. തീപിടിത്തം നിയന്ത്രിക്കൽ, സുരക്ഷയുടെയും അഗ്നിശമന പ്രതിരോധത്തിന്റെയും ആവശ്യകതകൾ എന്നിവ ചർച്ച ചെയ്തു.
സാമൂഹിക സുരക്ഷയെ ബാധിക്കുന്ന നിയമലംഘനങ്ങൾ നീക്കം ചെയ്യുന്നത് യോഗം വിലയിരുത്തി. ഇതുസംബന്ധിച്ച ശിപാർശകൾ ചർച്ച ചെയ്തു. സാൽമിയയിലെ ടയർ ശേഖരണ മേഖലയിലെ ലംഘനങ്ങൾ, ഈ പ്രദേശത്ത് തീപിടിത്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിഹാരം കണ്ടെത്തൽ എന്നിവക്കുള്ള മാർഗങ്ങളും ആരാഞ്ഞു.
യോഗത്തിൽ പങ്കെടുത്ത എല്ലാ സർക്കാർ ഏജൻസികൾക്കും ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മെക്രാദ് നന്ദി രേഖപ്പെടുത്തി. തീപിടിത്തം ആവർത്തിക്കാതിരിക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും അദ്ദേഹം ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.