ഫയർ ഫോഴ്സ് പ്രത്യേക പരിശീലന കോഴ്സ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: അടിയന്തര സാഹചര്യങ്ങളിൽ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്നതിനുള്ള മാർഗങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജനറൽ ഫയർ ഫോഴ്സ് പരിശീലന കോഴ്സ് സംഘടിപ്പിച്ചു. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ തിരച്ചിലും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട സംഭവങ്ങളും കേസുകളും കൈകാര്യം ചെയ്യുന്നതിൽ കഴിവ് ഉയർത്തൽ ലക്ഷ്യമിട്ടാണ് കോഴ്സ് നടത്തിയത്. ക്ലാസുകളും പരിശീലനവും ഉൾപ്പെട്ടതായിരുന്നു കോഴ്സ്.
ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് റകാൻ അൽ മക്രാദിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു പരിശീലനം. കോഴ്സിന്റെ ഉദ്ഘാടന ചടങ്ങിൽ സ്പെഷ്യൽ ടാസ്ക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സാദ് താഹ യാസിൻ, സെർച്ച് ആൻഡ് റെസ്ക്യൂ സെന്റർ മേധാവിയും ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ലെയ്സൺ ഓഫിസറുമായ കേണൽ അയ്മൻ മുഹമ്മദ് അബ്ദുൽ വഹാബ്, സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.