വീട്ടിൽ കുടുങ്ങിയ ആറു പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
text_fieldsകുവൈത്ത് സിറ്റി: തീപിടിത്തത്തെ തുടർന്ന് സബാഹിയ മേഖലയിലെ വീടിനുള്ളിൽ ആറു പേർ കുടുങ്ങി. ഇവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവമെന്ന് ജനറൽ ഫയർഫോഴ്സ് അറിയിച്ചു. മംഗഫ്, ഫഹാഹീൽ കേന്ദ്രങ്ങളിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചതായും ഫയർഫോഴ്സ് വ്യക്തമാക്കി.
സംഘം എത്തിയപ്പോൾ മൂന്നാംനിലയിലെ മുറികളിൽ തീ പടർന്നതായി കണ്ടെത്തി. ഇവിടെയാണ് ആറുപേർ അകപ്പെട്ടത്. ഇവരെ ഉടൻ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഫയർഫോഴ്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.