വീട്ടിലെ സുരക്ഷ കാമ്പയിനുമായി ഫയർഫോഴ്സ്
text_fieldsകുവൈത്ത് സിറ്റി: വീടുകളിലെ സുരക്ഷ നടപടിക്രമങ്ങളെക്കുറിച്ച് കുടുംബങ്ങളെയും വീട്ടുജോലിക്കാരെയും ബോധവത്കരിക്കാനും അപകടങ്ങളും തീപിടിത്തങ്ങളും തടയാനും ലക്ഷ്യമിട്ട് ഫയർഫോഴ്സിന്റെ ‘സുരക്ഷിത വീട്’ കാമ്പയിൻ. ഇക്വേറ്റുമായി സഹകരിച്ച് ആരംഭിച്ച കാമ്പയിനിൽ പ്രഭാഷണങ്ങൾ, സെമിനാറുകൾ, വീട്ടിലെ സുരക്ഷ നടപടിക്രമങ്ങൾ ഒരുക്കുന്നതിന്റെ പ്രദർശനം എന്നിവ ഉൾക്കൊള്ളുന്നു.സെപ്റ്റംബർ 26ന് മിഷ്റഫിലെ ഫെയർ ഗ്രൗണ്ടിലാണ് കാമ്പയിൻ ആരംഭിച്ചത്. ശനിയാഴ്ച വരെ അവന്യൂസ് മാളിൽ തുടർന്നു. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ കുവൈത്ത് സർവകലാശാലയിലും കാമ്പയിൻ ഒരുക്കും. ഇതിനകം നിരവധി പേർ കാമ്പയിനിന്റെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.