സാൽമിയിലെ തീപിടിത്തം ബോധപൂർവമെന്ന് റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: സാൽമി ഏരിയയിലെ ഉപയോഗിച്ച ടയറുകൾ വലിച്ചെറിയുന്ന സ്ഥലത്തുണ്ടായ തീപിടുത്തം ബോധപൂർവമാണെന്ന് കുവൈത്ത് ഫയർ ഫോഴ്സ് (കെ.എഫ്.എഫ്) വ്യക്തമാക്കി. 4,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മാലിന്യം തള്ളുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്.
സംഭവത്തിൽ അന്വേഷണ സംഘം സാങ്കേതിക പരിശോധനയും ദൃക്‌സാക്ഷികളെ ചോദ്യം ചെയ്തതായും കെ.എഫ്.എഫ് മീഡിയ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
തീപിടിത്തമുണ്ടായ സ്ഥലം വിശധമായി പരിശോധിച്ചു. വൈദ്യുത, താപ സ്രോതസ്സുകൾ ഒന്നും സമീപത്തുനിന്ന് കണ്ടെത്താനായിട്ടില്ല. ഇതിൽ നിന്ന് ബോധപൂർവമായ പ്രവൃത്തിയാണ് തീപിടിത്തത്തിന് കാരണമായതെന്ന് അന്വേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നു. പൊതു സുരക്ഷയെ ബാധിക്കുകയും പരിസ്ഥിതി മലിനീകരണത്തിലേക്ക് നയിക്കുകയും ചെയ്ത ഈ ക്രിമിനൽ പ്രവൃത്തിക്ക് പിന്നിൽ ആരാണെന്ന് തിരിച്ചറിയാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപിച്ച് അന്വേഷണം നടന്നുവരുകയാണെന്നും കെ.എഫ്.എഫ് വ്യക്തമാക്കി. വെള്ളിയാഴ്ചയുണ്ടായാണ് സാൽമിയിലെ ടയർ സ്ക്രാപ്‍യാഡിൽ വൻ തീപിടുത്തമുണ്ടായത്. നിരവധി ടയറുകളും മറ്റു വസ്തുക്കളും കത്തിനശിച്ചു. ഉപയോഗിച്ച ടയറുകൾ വലിച്ചെറിയുന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്‌സ് ഉടൻ സഥലത്തെത്തി നിയന്ത്രണവിധേയമാക്കി.
അഗ്നിശമന സേനയുമായി സഹകരിച്ച് രാജ്യത്തെ മറ്റ് വകുപ്പുകളുമായി ചേർന്ന് മുമ്പ് വികസിപ്പിച്ച സുരക്ഷാ പദ്ധതി പ്രകാരമാണ് തീപിടിത്തത്തെ നേരിട്ടതെന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. കുവൈത്ത് സൈന്യം, നാഷണൽ ഗാർഡ്, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ തീ നിയന്ത്രണ വിധേയമാക്കുന്നതിൽ പങ്കെടുത്തു
പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെയും ജനറൽ ഫയർഫോഴ്‌സ് മേധാവിയുടെ നേതൃത്വത്തിലും നേരിട്ടും നിരന്തരവുമായ തുടർനടപടിയിലാണ് നിയന്ത്രണ പ്രവർത്തനം നടന്നതെന്ന് ഫയർഫോഴ്‌സ് വിശദീകരിച്ചു. ലെഫ്റ്റനന്റ് ജനറൽ ഖാലിദ് റകൻ അൽ മെക്രാദ്, കൺട്രോൾ സെക്ടർ വൈസ് പ്രസിഡന്റ് മേജർ ജനറൽ ജമാൽ ബദർ നാസർ എന്നിവർ പ്രശ്നത്തിൽ ഇടപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.