അൽ മുഖവ്വഅ് പെട്രോളിയം ഖനനമേഖലയിൽ വൻ തീപിടിത്തം
text_fieldsകുവൈത്ത് സിറ്റി: എണ്ണ ചോർച്ചയെ തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി കുവൈത്ത് പെട്രോളിയം കമ്പനി വ്യക്തമാക്കി. അൽ മുഖവ്വഅ് പെട്രോളിയം ഖനനമേഖലയിൽ തിങ്കളാഴ്ച പുലർച്ചയോടെയാണ് വൻ തീപിടിത്തമുണ്ടായത്. പെട്രോൾ ചോർച്ചയും തീപിടിത്തവും ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകില്ലെന്ന് അധികൃതർ പറഞ്ഞു. അഗ്നിശമന വിഭാഗങ്ങൾ സമയോചിതമായി ഇടെപട്ടതിനാൽ ആളപായമോ പരിക്കോ ഉണ്ടായില്ല. തീയണച്ച ശേഷം എണ്ണയുൽപാദനം പതിവുപോലെ നടക്കുന്നുണ്ട്. അതേസമയം, ചോർച്ചക്കും തീപിടിത്തത്തിനും ഇടയാക്കിയ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.