വീടുകളിൽ തീപിടിത്തം കൂടുന്നു: സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഫയർഫോഴ്സ്
text_fieldsകുവൈത്ത് സിറ്റി: റമദാനിൽ തീപിടിത്തംപോലുള്ള അപകടങ്ങൾ കൂടുന്നതിനാൽ വീടുകളിൽ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്ന് നിർദേശം. ജനറൽ ഫയർഫോഴ്സ് ഡിപ്പാർട്മെൻറാണ് ഇതുസംബന്ധിച്ച് സ്വദേശികൾക്കും വിദേശികൾക്കും പ്രത്യേകം നിർദേശം നൽകിയത്.
വീടുകളിൽ തീപിടിത്തമുണ്ടായ നിരവധി സംഭവങ്ങളാണ് റമദാൻ തുടങ്ങിയതുമുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അടുക്കളയിലെ ഇലക്ട്രിക് പാചക സംവിധാനങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ, മൈക്രോ ഓവൻ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രം ഉപയോഗിക്കണം. ശക്തമായ ചൂടും അതിനിടയിൽ തിരക്കുപിടിച്ച് ഭക്ഷണം പാകം ചെയ്യുന്നതും ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത കൂട്ടും. തീ കെടുത്താനുള്ള പ്രാഥമിക സംവിധാനങ്ങൾ എല്ലാ വീടുകളിലും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.