തീപിടിത്തം: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..
text_fieldsകുവൈത്ത് സിറ്റി: തീപിടിത്തങ്ങളില്‍നിന്ന് കുടുംബങ്ങളെ സംരക്ഷിക്കാനായി സ്വദേശികളു ം വിദേശികളും വീടുകളില്‍ അഗ്നി സംരക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന് അഗ്നിശമന വ കുപ്പ് അറിയിച്ചു. അഗ്നി സംരക്ഷണ ഉപകരണങ്ങളുടെ അഭാവം മൂലമാണ് കഴിഞ്ഞയാഴ്ച വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ തീപിടിത്തങ്ങളില്‍ രണ്ടുപേരുടെ മരണം സംഭവിച്ചത്. രാജ്യത്തെ കാലാവസ്ഥയിൽ തീ പിടിത്തത്തിന് സാധ്യത കൂടുതലാണ്. ഇത്തരം തീപിടിത്തങ്ങളില്‍നിന്ന് രക്ഷനേടാന്‍ വീടുകളിലും മറ്റു കെട്ടിടങ്ങളിലും അഗ്നിശമന ഉപകരണങ്ങള്‍ കരുതണമെന്നും തീപിടിക്കുന്ന വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
അടിയന്തര ഘട്ടങ്ങളിൽ സഹായമാവശ്യമുള്ളവർ വകുപ്പിെൻറ 112 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചറിയിക്കാം. അതിനിടെ രാജ്യത്ത് ലൈസന്‍സില്ലാത്ത അഗ്നി നിയന്ത്രണ ഉപകരണങ്ങള്‍ വില്‍ക്കുന്ന സംഘം നിരവധിയാണ്. മാസങ്ങൾക്കു മുമ്പ് അഗ്നിശമന വിഭാഗം നടത്തിയ പരിശോധനയിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉൽപന്നങ്ങൾ പിടികൂടിയിരുന്നു. അംഗീകാരവും നിലവാരവുമുള്ള ഉപകരണങ്ങളും സംവിധാനങ്ങളും എല്ലാ സ്ഥാപനങ്ങളിലും കെട്ടിടങ്ങളും കരുതണമെന്നും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.