55 സ്ഥാപനങ്ങൾ ഫയർഫോഴ്സ് അടച്ചുപൂട്ടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ 55 സ്ഥാപനങ്ങൾ ജനറൽ ഫയർ ഫോഴ്സ് അടച്ചുപൂട്ടി. അഗ്നിശമന ലൈസൻസുകൾ ഇല്ലാത്തതും സുരക്ഷ- അഗ്നി പ്രതിരോധ നടപടികൽ പാലിക്കാത്തതുമായ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾക്ക് ജനറൽ ഫയർ ഫോഴ്സ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും നിർബന്ധിത സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്ഥാപനങ്ങൾ പരാജയപ്പെട്ടതായി അധികൃതർ ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങൾ സുരക്ഷ മാനദണ്ഡങ്ങളും അഗ്നി പ്രതിരോധ നിയന്ത്രണങ്ങളും ഉറപ്പുവരുത്തണമെന്ന് ജനറൽ ഫയർഫോഴ്സ് ആവശ്യപ്പെട്ടു. അപകടസാധ്യതകൾ തടയുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.