തീപിടിത്തം തടയൽ; കെട്ടിടങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തും
text_fieldsകുവൈത്ത് സിറ്റി: തീപിടിത്തം തടയുന്നതിന്റെ ഭാഗമായി നിക്ഷേപ കെട്ടിടങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് കുവൈത്ത് ഫയർഫോഴ്സ് (കെ.എഫ്.എഫ്) ആക്ടിങ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ഫഹദ്. വാണിജ്യ കെട്ടിടങ്ങളെ പ്രധാന ഫയർഫോഴ്സ് ഓപറേഷൻ സെന്ററുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രോജക്ട് ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കെട്ടിട മേൽക്കൂര,ബേസ്മെന്റുകൾ,സ്റ്റോറേജ് ഏരിയകൾ എന്നിവ പരിശോധിക്കുന്നത് തുടരും. എല്ലാ നിക്ഷേപ കെട്ടിടങ്ങളിലും ഫയർ സ്പ്രിംഗ്ലർ സംവിധാനം സ്ഥാപിക്കണം. നേരത്തേ ഇത് 10 നിലകളിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കായിരുന്നു ബാധകം. മംഗഫ് തീപിടിത്ത പശ്ചാത്തലത്തിലാണ് കർശന നടപടികൾ.
അതേസമയം, ബോധവത്കരണത്തിന്റെ ഫലമായി മിക്കവരും സുരക്ഷ നടപടികൾ സ്വീകരിച്ചുവരുന്നതായും അടുത്തിടെ തീപിടിത്തങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും ഖാലിദ് ഫഹദ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.