അഗ്നിസുരക്ഷ: ഫീൽഡ് പരിശോധനയുമായി അധികൃതർ
text_fieldsകുവൈത്ത് സിറ്റി: വേനൽ അടുത്തുവരുന്ന പശ്ചാത്തലത്തിൽ അഗ്നിസുരക്ഷ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ അധികൃതർ ഫീൽഡ് പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നിർദേശം പാലിക്കാത്ത 11 സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. കാപിറ്റൽ, ഹവല്ലി, ഫർവാനിയ ഗവർണറേറ്റുകളിലാണ് പരിശോധന കാമ്പയിൻ നടത്തിയത്. നിരവധി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എല്ലാ ഗവർണറേറ്റുകളിലും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വാണിജ്യ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും നിയമാനുസൃതമായ അഗ്നിസുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. എല്ലാ കെട്ടിടങ്ങൾക്കും ഇത് ബാധകമാണ്. കൺട്രോൾ സംവിധാനം, ഫയർ അലാറം, വെന്റിലേഷൻ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ കെട്ടിടത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ സ്ഥാപിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും നിയമങ്ങള്‍ ലംഘിച്ചു തുടരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്ത് അഗ്നിശമന സേനക്ക് വാട്സ്ആപ്പിലൂടെ പരാതിയും നിർദേശങ്ങളും സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു.
എല്ലാ ദിവസവും 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. 6591441 എന്ന നമ്പറിലാണ് വിവരം അറിയിക്കേണ്ടത്. സ്വദേശികൾക്കും വിദേശികൾക്കും ഈ നമ്പറിൽ ബന്ധപ്പെടാം. ഇതുകൂടാതെ അഗ്നിശമന വകുപ്പിന്റെ 112 എന്ന ഹോട്ട്ലൈൻ നമ്പറിലും മുമ്പത്തെ പോലെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.