അഗ്നിസുരക്ഷ: സ്ഥാപനങ്ങളിൽ പരിശോധന തുടരും
text_fieldsകുവൈത്ത് സിറ്റി: അഗ്നിസുരക്ഷ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ഫയർഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമി പറഞ്ഞു. നിയമലംഘനങ്ങൾ, കാലഹരണപ്പെട്ട ലൈസൻസുകൾ, ലൈസൻസില്ലാത്ത കെട്ടിടങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനായാണ് പരിശോധന. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ചൊവ്വാഴ്ച വ്യാപക പരിശോധന നടത്തി. 45 അഗ്നിശമന സേനാംഗങ്ങൾ ഇതിൽ പങ്കെടുത്തു.
കെട്ടിടങ്ങളിലെ കണക്കിൽ കൂടുതൽ സംഭരണം, അഗ്നിസുരക്ഷ ലൈസൻസില്ലാത്തവ, കൂട്ടിയിട്ട പാഴ്വസ്തുക്കളും ഉപകരണങ്ങളും എന്നിവയെല്ലാം സംഘം പരിശോധിക്കുണ്ട്. എല്ലായിടത്തും സുരക്ഷ, അഗ്നിശമന നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് പരിശോധനയിലൂടെ ഉറപ്പാക്കുകയാണ് ലക്ഷ്യം.
പ്രോപ്പർട്ടി ഉടമകളോടും വാടകക്കാരോടും അവർ പാട്ടത്തിനോ വാടകക്കെടുക്കാനോ ഉദ്ദേശിക്കുന്ന കെട്ടിടത്തിലും വസ്തുവിനും സാധുവായ ഫയർ ലൈസൻസ് ഉണ്ടെന്നും അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ തലാൽ അൽ റൂമി ഉണർത്തി.
രാജ്യത്ത് തീപിടിത്ത കേസുകൾ ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.