സുരക്ഷ നിയമം പാലിച്ചില്ല; 60 സ്റ്റോറുകൾ അടച്ചുപൂട്ടി
text_fieldsകുവൈത്ത് സിറ്റി: സുരക്ഷ-അഗ്നി പ്രതിരോധ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുന്നു. വ്യാഴാഴ്ച വിവിധ ഗവർണറേറ്റുകളിലായി നടന്ന പരിശോധനയിൽ 60 സ്റ്റോറുകൾ ജനറൽ ഫയർ ഫോഴ്സ് അടച്ചുപൂട്ടി. രാജ്യത്ത് താപനില ഉയർന്നതിനാലും തീപിടിത്ത കേസുകൾ വർധിച്ചതിനാലും സുരക്ഷ നിയമം പാലിക്കാനും അഗ്നിപ്രതിരോധ സൗകര്യങ്ങൾ ഒരുക്കാനും അധികൃതർ സ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കും കർശന നിർദേശം നൽകിയിരുന്നു. നിയമങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയും ഉണ്ടായി. പരിശോധന തുടരുമെന്നും സ്ഥാനപങ്ങൾ സുരക്ഷ, അഗ്നി പ്രതിരോധ മാർഗങ്ങൾ ഒരുക്കുന്നതിൽ വീഴ്ചവരുത്തരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകി. താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകളും കൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.