അഗ്നിസുരക്ഷ നിയമങ്ങൾ പാലിച്ചില്ല; 29 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അഗ്നിസുരക്ഷ, പ്രതിരോധ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുന്നു. വിവിധ ഗവർണറേറ്റുകളിലായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 29 സ്ഥാപനങ്ങൾ ജനറൽ ഫയർഫോഴ്സ് അടച്ചുപൂട്ടി. അഗ്നിശമന ലൈസൻസുകളുടെ അഭാവം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ ഇവിടങ്ങളിൽ കണ്ടെത്തി.
സ്ഥാപനങ്ങൾക്ക് നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഈ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും സുരക്ഷ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നടപടി സീകരിക്കാത്തതിനാലാണ് അടച്ചുപൂട്ടലെന്നും ഫോഴ്സ് വ്യക്തമാക്കി. അപകടസാധ്യതകൾ തടയുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അഗ്നിസുരക്ഷ ചട്ടങ്ങൾ കർശനമായി പാലിക്കൽ പ്രധാനമാണെന്ന് ജനറൽ ഫയർ ഫോഴ്സ് ഉണർത്തി.
രാജ്യത്ത് വേനൽ കനത്തതോടെ നിരവധി തീപിടിത്തങ്ങളാണ് സംഭവിച്ചത്. വൻ ദുരന്തങ്ങൾ ഉൾപ്പെടെ ഇത്തവണ സംഭവിക്കുകയും ഉണ്ടായി. ഇതോടെ അഗ്നിസുരക്ഷ, പ്രതിരോധ നിയമങ്ങൾ ശക്തമായി നടപ്പാക്കുകയാണ് അധികൃതർ. നിയമങ്ങളുടെ ലംഘനമാണ് പലദുരന്തങ്ങൾക്കും കാരണമെന്നും കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.