അങ്കാറയിൽ സ്ക്രാപ് ഗോഡൗണിൽ തീപിടിച്ചു
text_fieldsകുവൈത്ത് സിറ്റി: അങ്കാറയിൽ സ്ക്രാപ്യാർഡിൽ തീപിടിച്ചത് അഗ്നിരക്ഷാസേന അണച്ചു. 2000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള, തീപിടിക്കുന്ന വസ്തുക്കളും എണ്ണകളും തടിയും നിർമാണസാമഗ്രികളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായതെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
അഞ്ച് ഫയർഫോഴ്സ് യൂനിറ്റുകൾ ഏറെനേരം പണിപ്പെട്ടാണ് തീയണച്ചത്. തീപിടിത്ത സാധ്യതകൾ ഉള്ളതിനാൽ ഫാക്ടറികൾ, വെയർഹൗസുകൾ, വ്യവസായിക പ്ലോട്ടുകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവയുടെ ഉടമകളോട് സുരക്ഷ, അഗ്നിപ്രതിരോധ സംവിധാനങ്ങൾ ഉറപ്പാക്കാൻ ഫയർ ഫോഴ്സ് അധികൃതർ ഉണർത്തി.
കെട്ടിടങ്ങളിലേക്ക് അഗ്നിശമന സംഘങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാവുന്ന തരത്തിൽ ഇടനാഴികളിലെയും മറ്റും തടസ്സങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. അതുവഴി എളുപ്പത്തിൽ എത്താനും തീ നിയന്ത്രണവിധേയമാക്കാനും കഴിയും. താപനില ഉയർന്നതോടെ രാജ്യത്ത് ദിവസവും തീപിടിത്ത കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ വർഷം ജൂലൈ മൂന്നു വരെ 2,150 തീപിടിത്തമാണ് അഗ്നിരക്ഷാസേന കൈകാര്യം ചെയ്തത്. റെസിഡൻഷ്യൽ ഏരിയകളിൽ 697, മറ്റ് സ്ഥലങ്ങളിൽ 695, വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ 262, കര- ഗതാഗത ഭാഗങ്ങളിൽ 496 എന്നിങ്ങനെ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടുകൾ കാരണം ഏകദേശം 762 തീപിടിത്തം ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.