ഒന്നാം ഉപപ്രധാനമന്ത്രി മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ), കുവൈത്ത് ഫയർ ഫോഴ്സ് (കെ.എഫ്.എഫ്), കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് എന്നിവയുടെ പ്രതിനിധികളുമായി ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് കൂടിക്കാഴ്ച നടത്തി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന കൂടിക്കാഴ്ചയിൽ എല്ലാ മേഖലകളും തമ്മിലെ സഹകരണവും ഏകോപനവും ചർച്ച ചെയ്തതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വിവിധ വകുപ്പുകൾ ശ്രമങ്ങൾ ഏകീകരിക്കുന്നതിനും പൊതുതാൽപര്യം സേവിക്കുന്നതിനുമുള്ള സഹകരണത്തിന്റെ ആവശ്യകതയും ശൈഖ് ഫഹദ് ഊന്നിപ്പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം നവാഫ് അൽ അഹമ്മദ് അസ്സബാഹ്, ഡി.ജി.സി.എ മേധാവി ശൈഖ് ഹുമൂദ് മുബാറക് അൽ ഹുമൂദ് അസ്സബാഹ്, കെ.എഫ്.എഫ് ചീഫ് മേജർ ജനറൽ തലാൽ അൽ റൂമി, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആക്ടിങ് ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഷർഹാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.