Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആദ്യ സെമസ്​റ്റർ...

ആദ്യ സെമസ്​റ്റർ എഴുത്ത്​ പരീക്ഷ: ആരോഗ്യ മന്ത്രാലയം അനുവദിച്ചില്ല

text_fields
bookmark_border
ആദ്യ സെമസ്​റ്റർ എഴുത്ത്​ പരീക്ഷ: ആരോഗ്യ മന്ത്രാലയം അനുവദിച്ചില്ല
cancel

കുവൈത്ത്​ സിറ്റി: ആദ്യ സെമസ്​റ്റർ എഴുത്തുപരീക്ഷ നടത്താനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ നിർദേശം ആരോഗ്യ മന്ത്രാലയം തള്ളി. സുതാര്യമായ നിലവാര പരിശോധന ഉറപ്പുവരുത്താൻ പേപ്പർ എഴുത്ത്​ പരീക്ഷ വേണമെന്നാണ്​ വിദ്യാഭ്യാസ മന്ത്രാലയം പറയുന്നത്​. വീട്ടിലിരുന്നുള്ള ഒാൺലൈൻ പരീക്ഷയിൽ മറ്റുള്ളവരുടെ സഹായം തേടാനും മറ്റു കൃത്രിമങ്ങൾക്കുമുള്ള സാധ്യതയുണ്ട്​.

എന്നാൽ, കോവിഡ്​ വ്യാപന സാധ്യതയുള്ളതിനാൽ നേരിട്ടുള്ള അധ്യയനവും പരീക്ഷയും നടത്താൻ സമയമായിട്ടില്ലെന്നാണ്​ ആരോഗ്യ മന്ത്രാലയത്തി​െൻറ വിലയിരുത്തൽ. ഒാൺലൈൻ വിദ്യാഭ്യാസം എത്രമാത്രം ഫലപ്രദമാണെന്ന വിലയിരുത്തൽ കൂടിയാവും എഴുത്തുപരീക്ഷ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രാലയം കരുതിയിരുന്നത്​. അധ്യാപകർക്ക്​ മുന്നിലിരുന്ന്​ നേരിട്ടുള്ള ക്ലാസുകൾക്ക്​ പകരമാവില്ല ഒാൺലൈൻ സംവിധാനം എന്നാണ്​ വിദ്യാഭ്യാസ വിദഗ്​ധർ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of Healthonline educationFirst SemesterWritten Exam
Next Story