Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ത്സ്യ​വി​ല...

മ​ത്സ്യ​വി​ല കു​​തി​ക്കു​ന്നു

text_fields
bookmark_border
മ​ത്സ്യ​വി​ല കു​​തി​ക്കു​ന്നു
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മ​ത്സ്യ​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കു​ന്നു. മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പ്രാ​ദേ​ശി​ക മ​ത്സ്യ​ങ്ങ​ളു​ടെ​യും കു​റ​വ് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വ് മാ​ര്‍ക്ക​റ്റി​ലേ​ക്കു​ള്ള മീ​നി​ന്‍റെ വ​ര​വ് കു​റ​യാ​നും പ്രാ​ദേ​ശി​ക മീ​നു​ക​ള്‍ക്ക് വി​ല കു​തി​ച്ചു​യ​രാ​നും ഇ​ട​യാ​ക്കി. പ്രാ​ദേ​ശി​ക​മാ​യി ‘മീ​ഡ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ള്ള​റ്റ് മീ​നി​ന്‍റെ വി​ല കു​തി​ച്ചു​യ​ര്‍ന്ന് എ​ട്ട് ദി​നാ​റാ​യി. എ​ന്നാ​ല്‍, ഒ​മാ​നി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മു​ള്ള​ൻ മ​ത്സ്യം മൂ​ന്ന് ദി​നാ​റി​ന് ല​ഭ്യ​മാ​ണ്.

ന​വം​ബ​ർ 30 വ​രെ രാ​ജ്യ​ത്ത് മു​ള്ള​റ്റ് ഫി​ഷി​ങ് അ​നു​വ​ദി​ക്കു​മെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫി​ഷ് റി​സോ​ഴ്‌​സ​സ് അ​റി​യി​ച്ചു. ഇ​ത് വി​ല കു​റ​ക്കാ​ൻ ഇ​ട​യാ​യേ​ക്കും. രാ​ജ്യ​ത്ത് രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ​യാ​യാ​ണ് മ​ത്സ്യ​ബ​ന്ധ​ന സ​മ​യം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ല്‍ പോ​കു​ന്ന​വ​ര്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Fish Price
News Summary - Fish Price Hike
Next Story