മത്സ്യസമ്പത്ത് കുറഞ്ഞുവരുന്നതായി ശാസ്ത്ര ഗവേഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിെൻറ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്നതായി ശാസ്ത്ര ഗവേഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. ചില തരം മത്സ്യങ്ങളുടെ അളവ് ക്രമേണ കുറഞ്ഞുവരുന്നത് ഗൗരവമായി കണ്ട് പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച കുവൈത്തിെൻറ കടൽതീരത്ത് കിലോമീറ്ററുകളോളം ദൂരത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സാഹചര്യത്തിൽ കൂടിയാണ് ശാസ്ത്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.
വിവിധ വകുപ്പുകൾ പരസ്പരം കുറ്റപ്പെടുത്തിയതുകൊണ്ട് കാര്യമില്ല. പരിസ്ഥിതി വകുപ്പ് പൊതുമരാമത്ത് മന്ത്രാലയത്തെയും ജല വൈദ്യുതി മന്ത്രാലയത്തെയും ആഭ്യന്തര വകുപ്പിനെയും കാർഷിക, മത്സ്യവിഭവ വകുപ്പിനെയും മത്സ്യബന്ധനം നടത്തുന്നവരെയും കുറ്റപ്പെടുത്തി ഒഴിയുകയാണ്. ഇതുകൊണ്ട് കാര്യമില്ല. രാജ്യത്തിെൻറ കടലിലും കരയിലും പരിസ്ഥിതി സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇങ്ങനെ പോയാൽ ചില ഇനം മത്സ്യങ്ങൾക്ക് വംശനാശം സംഭവിക്കും.
പരിസ്ഥിതി വകുപ്പിെൻറ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ സർവേയിൽ രാജ്യത്തിെൻറ തീരങ്ങളിൽ പൊതുവെയും കുവൈത്ത് തുറമുഖത്ത് പ്രത്യേകിച്ചും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന കാര്യങ്ങൾ കണ്ടെത്തിയിരുന്നു. പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾ നേരത്തെയും കണ്ടെത്തിയതാണെങ്കിലും തോത് വർധിച്ചത് ആശങ്കജനകമാണ്.
സുബൈദി പോലെയുള്ള മത്സ്യങ്ങൾ 95 ശതമാനമാണ് കുറഞ്ഞത്. 1995ൽ പ്രതിവർഷം 1100 ടൺ സുബൈദി മത്സ്യം പിടിച്ചിരുന്നെങ്കിൽ 2014ൽ ഇത് 120 ടൺ ആയി കുറഞ്ഞു. സബൂർ മത്സ്യത്തിെൻറ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. 1995ൽ 1000 ടൺ സബൂർ മത്സ്യം ലഭിച്ചിരുന്നെങ്കിൽ 2014ൽ 150 ടൺ മാത്രമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.