മത്സ്യബന്ധന പെർമിറ്റ് സഹൽ ആപ്പ് വഴി എടുക്കാം
text_fieldsകുവൈത്ത് സിറ്റി: സർക്കാർ സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ സഹൽ മൊബൈൽ ആപ് വഴി മത്സ്യബന്ധനത്തിനുള്ള പെർമിറ്റ് എടുക്കാം. സഹൽ വക്താവ് യൂസുഫ് കാസിം അറിയിച്ചതാണിത്.
പരിസ്ഥിതി പബ്ലിക് അതോറിറ്റി വഴി അപേക്ഷിക്കേണ്ടത് സഹൽ ആപ് വഴിയാക്കിയത് സൗകര്യപ്രദമാണ്. വാണിജ്യ ആവശ്യത്തിനും വാണിജ്യേതരമായി വിനോദം ലക്ഷ്യമാക്കിയും മീൻ പിടിക്കാൻ അനുമതി ലഭിക്കും. വാണിജ്യാവശ്യത്തിനല്ലാതെ വിനോദത്തിനായുള്ള മത്സ്യബന്ധനത്തിന് അഞ്ച് ദീനാർ ഫീസ് ഈടാക്കും. മാസത്തിൽ അഞ്ചുതവണയാണ് ഈ നിരക്ക് നൽകി മത്സ്യബന്ധനം നടത്താൻ കഴിയുക. ഇതിനായി പ്രത്യേക ഭാഗങ്ങൾ നിശ്ചയിച്ചുകൊടുക്കും. മത്സ്യബന്ധന വിനോദം ലക്ഷ്യമാക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ സന്നാഹങ്ങളോടെ അധികൃതരുടെ നിരീക്ഷണവുമുണ്ടാകും. പെർമിറ്റ് എടുക്കാതെ മത്സ്യബന്ധനം നടത്തുന്ന വിദേശികളെ ഉടൻ നാടുകടത്തും.
സ്വദേശികൾക്കെതിരെ പിഴ ഉൾപ്പെടെ നടപടികൾ സ്വീകരിക്കും. അനുവദിച്ച ഭാഗങ്ങളിലല്ലാതെ മീൻപിടിച്ചാൽ 5000 ദീനാർവരെ പിഴ ചുമത്തുകയും ഒരു വർഷംവരെ തടവുശിക്ഷ വിധിക്കുകയും ചെയ്യുമെന്നാണ് പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.